Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഹൂത്തി ഡ്രോണ്‍; സഖ്യസേന തകർത്തു

റിയാദ് - അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി.

സിവിലിയന്‍ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഈ മാസം 13 ന് നജ്‌റാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനും ഹൂത്തികള്‍ ശ്രമിച്ചിരുന്നു.

 

Latest News