കൊച്ചിയില്‍ ഇന്നെത്തിയത് 1080 പ്രവാസികള്‍

നെടുമ്പാശ്ശേരി- വന്ദേ ഭാരത് മിഷന്റെ ഭാഗമായി  വിവിധ രാജ്യങ്ങളില്‍നിന്നും പ്രവാസികളായ 1080 മലയാളികളെ ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തിച്ചു. കുവൈത്ത, കൊളംബോ, കുലാലംപുര്‍, ദോഹ, മസ്‌ക്കത്ത്  എന്നിവിടങ്ങളില്‍ കോവിഡ് 19 മൂലം കുടുങ്ങിപ്പോയ മലയാളികളായ പ്രവാസികളെയാണ് കൊണ്ടുവന്നത്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങളാണ് മലയാളികളായ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് സര്‍വീസുകള്‍ നടത്തിയത്.
ഇന്നലെ 28 ആഭ്യന്തര വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുകയും 28 വിമാനങ്ങള്‍ പുറപ്പെടുകയും ചെയ്തു. ആഭ്യന്തര വിമാനസര്‍വീസുകളില്‍ 1221 യാത്രക്കാര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ 903 യാത്രക്കാര്‍ ഇവിടെനിന്നു പുറപ്പെട്ടു. മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ഓരോ വിമാനങ്ങള്‍ റദ്ദാക്കി.

 

Latest News