കോവിഡ്; മലയാളി കന്യാസ്ത്രീ മെക്‌സിക്കോയിൽ മരിച്ചു

തിരുവമ്പാടി- കോവിഡ് ബാധിച്ചു മലയാളി കന്യാസ്ത്രീ മെക്‌സിക്കോയിൽ മരിച്ചു. പൊന്നാങ്കയം നെടുങ്കൊമ്പിൽ പരേതനായ വർക്കിയുടെ മകൾ സിസ്റ്റർ അഡൽഡയാണ് (ലൂസി  67) മരിച്ചത്. മദർ തെരേസ സ്ഥാപിച്ച സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റർ ലൂസി മെക്‌സിക്കോയിൽ മിഷനറിയായി സേവനം ചെയ്തു വരികയായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. സഹോദരങ്ങൾ: മേരി ജോസ് കല്ലറയ്ക്കൽ (വാലില്ലാപ്പുഴ), പരേതനായ മാത്യു, പരേതനായ വക്കച്ചൻ (കോടഞ്ചേരി), അച്ചാമ്മ, ജെസി വർഗീസ് മാവേലിൽ (കരുളായി  നിലമ്പൂർ), സൈമൺ, പയസ്.

 

Latest News