ദൽഹിയിൽ എല്ലാവർക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനം

ന്യൂദൽഹി- ദൽഹിയിൽ എല്ലാവർക്കും കോവിഡ് പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്റ്റനൻസ് ഗവർണറും ഉറപ്പു നൽകി. സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനം ഉൾപ്പെടുന്ന ദൽഹിക്ക് പുറമെ, യു.പിയുടെയും ഹരിയാനയുടെയും ചില ഭാഗങ്ങളിലും എല്ലാവർക്കും കോവിഡ് പരിശോധന നടത്തുമെന്നും അമിത് ഷാ ഉറപ്പുനൽകി. അടുത്ത ദിവസം തന്നെ പ്രതിദിനം 18,000 പേർക്ക് കോവിഡ് പരിശോധന നടത്തും. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രക്കും തമിഴ്‌നാട്ടിനും പുറമെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് ദൽഹി. 41,182 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,327 പേർ മരിക്കുകയും ചെയ്തു.

 

Latest News