Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കരുത്- മുനവ്വർ അലി തങ്ങൾ

തിരൂരങ്ങാടി- പ്രവാസി അവഗണനക്കെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി, കുണ്ടൂർ അത്താണിക്കലിൽ സംഘടിപ്പിച്ച  മുസ്ലിം ലീഗ് പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് തങ്ങൾ പറഞ്ഞു.

 

ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ വരുന്ന പ്രവാസികളുടെ വരവ് മുടക്കാൻ അപ്രായോഗികമായ കോവിഡ് പരിശോധന നിർബന്ധമാക്കിയത് ഉൾപ്പെടെ സർക്കാർ നിരന്തരം പ്രവാസി ദ്രോഹം തുടരുകയാണെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നുംതങ്ങൾ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാൻ വൈകും. അതിന് വലിയ തുക നൽകുകയും വേണം. ഇനി ഫലം ലഭിച്ചാൽതന്നെ 48 മണിക്കൂറിനകം ചാർട്ടേഡ് ഫ്‌ളൈറ്റ് പിടിച്ച് നാട്ടിലെത്തുക അസാധ്യവുമാണ്. ഈ സങ്കീർണത അറിഞ്ഞുകൊണ്ടു തന്നെയാണ് സർക്കാർ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു വന്നതെന്നും തങ്ങൾ പറഞ്ഞു. വൈ. പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ പൊന്നാനി സംബസിച്ചു.

 

Latest News