രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാക്കിസ്ഥാനില്‍ കാണാതായി

ന്യൂദൽഹി- പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാനില്ല. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്.

രാവിലെ എട്ട് മണി മുതല്‍ ഇവർ എവിടെയാണെന്നതിനെ കുറിച്ച് വിവരമൊന്നുമില്ല. പാക്കിസ്ഥാന് വിദേശ കാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട്  ഇന്ത്യ അന്വേഷിച്ചു വരികയാണ്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിക്കൊണ്ടു പോയതാണെന്ന സംശയം ഉയരുന്നുണ്ട്. 

മെയ് 31ന് രണ്ട് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ ചാര പ്രവൃത്തിക്ക് കസ്റ്റഡിയിലെടുത്ത ശേഷം തിരിച്ചയച്ചിരുന്നു.

 തുടർന്ന്  ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

 

Latest News