ന്യൂദല്‍ഹി- രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്.
പെട്രോളിന് 5.10 രൂപയും ഡീസലിന് 4. 95 രൂപയുമാണ് ഒമ്പതുദിവസം കൊണ്ട് വര്‍ധിപ്പിച്ചത്. കേരളത്തില്‍ പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയുമാണ്. കോവിഡ് പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്ന വില വർധനയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ തുടർച്ചയായി നടപ്പിലാക്കുന്നത്.