ആറ്റിങ്ങൽ- കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.അറ്റിങ്ങൽ ദേശീയപാതയിൽ ടിബി ജങ്ഷനു സമീപത്തായിരുന്നു അപകടം.കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
അസിൻ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടവിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കർ ലോറി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഫോർച്ചൂണർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം . പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്ന ഇരുവാഹനങ്ങളും നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു .
.






