അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- കോവിഡിന് ചികിത്സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശി പുല്ലാഞ്ഞിയോട് അസീസ് മന്‍സിലില്‍ അന്‍സാര്‍ അബ്ദുല്‍ അസീസ് (44) ആണ് മരിച്ചത്.
ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സം രൂക്ഷമായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായാണ് മരണം. പരേതനായ അബ്ദുല്‍ അസീസിന്റേയും കരുകോണ്‍ ഗവ. എച്ച്.എസ്.എസിലെ റിട്ട. അറബിക് അധ്യാപിക ആരിഫബീവിയുടേയും മകനാണ്. ഭാര്യ:   ഷെമി അന്‍സാര്‍. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: ലുബ്‌ന, അനസ്. ഇളയകുഞ്ഞ് ജനിച്ചിട്ട് ഏതാനും മാസമേ ആയുള്ളു. കുഞ്ഞിനെ കാണാനായി മാര്‍ച്ചില്‍ നാട്ടില്‍ പോകാനിരുന്നപ്പോഴാണ് വ്യോമയാത്ര നിലച്ചത്.

 

 

 

Latest News