ഇനിയും പ്രകോപിപ്പിച്ചാല്‍ ആക്രമിക്കും;  ഭീഷണി സ്വരവുമായി കിം യോ ജോങ്

സോള്‍- ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.അതിര്‍ത്തിയില്‍ ഉത്തര കൊറിയ വിരുദ്ധ ലഖുലേഖകള്‍ വിതരണം ചെയ്ത് ഏതാനും ദിവസങ്ങളായി ദക്ഷിണ കൊറിയ ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ് ഇത്തരത്തില്‍ ഭീഷണി ഉയര്‍ത്തിയത്.
സഹോദരന്‍ കിം ജോങ് ഉന്‍ അനുവദിച്ച അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്ന് അവര്‍ പറഞ്ഞു. കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് അവര്‍. കിം ജോങ് ഉന്നിനു ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.
 

Latest News