സാമൂഹിക അകലം പാലിക്കാത്തത് സൗദിയില്‍ കോവിഡ് വര്‍ധിക്കാന്‍ കാരണം

റിയാദ്- സൗദിയില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം സ്വദേശികളും വിദേശികളും പാലിക്കാത്തതിനാലാണ്  കോവിഡ് കേസുകള്‍ ഉയരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

കഴിഞ്ഞ മാസം രോഗ വ്യാപ്തി ഒരു ശതമാനമാക്കി കുറക്കാന്‍ സാധിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് 24 മണിക്കൂറിനിടെ 4233 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പ്രതിദിനം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കേസുകളാണിത്.

പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തുന്ന തലസ്ഥാനമായ റിയാദിലാണ് കൂടുതല്‍ കേസുകളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Latest News