ആലപ്പുഴ- കാര്‍ത്തികപ്പള്ളിയില്‍ പതിമൂന്നുകാരി തൂങ്ങിമരിച്ച നിലയില്‍. വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകള്‍ ഹര്‍ഷയാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഹര്‍ഷ. മാതാവ് ഹര്‍ഷയെ ഉപദ്രവിക്കാറുണ്ടെന്ന് കാണിച്ച് നേരത്തെ നാട്ടുകാര്‍ ചൈല്‍ഡ്‌ലൈനിലും പിങ്ക് പോലിസിലും പരാതി നല്‍കിയിരുന്നു.