ന്യൂദല്‍ഹി- ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പരിഷ്‌കരിച്ച വിഷയത്തില്‍ മോഡി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയുടെ വിദേശനയം പുനര്‍സജ്ജമാക്കേണ്ട സമയമായിട്ടുണ്ട്.. ഇത് നമ്മുടെ പരാജയമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
'ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശം ആവശ്യപ്പെടാന്‍ നേപ്പാളിന് എങ്ങിനെ സാധിക്കുന്നു. ഇന്ത്യയുമായുള്ള ബന്ധം വേര്‍പിരിയാന്‍ മാത്രം അവരെ വേദനിപ്പിച്ചത് എന്താണ്? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയം പുനര്‍സജ്ജമാക്കേണ്ടിയിരിക്കുന്നു'വെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ഭൂപ്രദേശങ്ങളായ കാലാപാനി,ലുപലേഖ്,ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ കഴിഞ്ഞ ദിവസം പുതിയ ഭൂപടം അവതരിപ്പിച്ചത്.ഈ ഭാഗങ്ങളെല്ലാം ഇന്ത്യന്‍ ഭൂപടത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലാണ്. നേപ്പാളിലെ നിയമമന്ത്രി ശിവമയ തുംബഹാംഫാണ് ബില്‍ അവതരിപ്പിച്ചത്, അതിലൂടെ ദേശീയ ചിഹ്നത്തില്‍ മാപ്പും അപ്ഡേറ്റുചെയ്തു.നേപ്പാള്‍ പാര്‍ലമെന്റില്‍ മൃഗീയഭൂരിപക്ഷത്തിനാണ് പുതിയ ഭൂപട പരിഷ്‌കരണത്തിന് അനുമതി നല്‍കിയത്.
.