ഇന്ത്യയില്‍ ഒറ്റ ദിവസം 11,929 കോവിഡ്; മരണം പതിനായിരത്തിലേക്ക്

ന്യൂദല്‍ഹി- രാജ്യത്ത് ഒറ്റ ദിവസം 11,929 കോവിഡ് രോഗികളുടെ വര്‍ധന. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,20,922 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് രാജ്യത്ത് ഇത്രയും പേര്‍ക്ക് ഒറ്റ ദിവസം കോവിഡ് ബാധിക്കുന്നത്.

24 മണിക്കൂറിനിടെ 311 മരണവും സ്ഥിരികരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി.

 

Latest News