കോഴിക്കോട്- യുഎസ് ടെക് ഭീമന് ആപ്പഌന്റെ ഐ ഫോണ്‍ 6 എസ് പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു. കോഴിക്കോട് നന്മണ്ട സ്വദേശി പി കെ ജാഷിദിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കാറിലേക്ക് കയറുന്നതിനിടെയാണ് ജീന്‍സിന്റെ പോക്കറ്റിലിട്ടിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഫോണ്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചു. ജീന്‍സ് കരിഞ്ഞതിനു പുറമെ ജാഷിദിന്റെ തുടയില്‍ നന്നായി പൊള്ളലേറ്റിമുണ്ട്. പൊലീസില്‍ പരാതിപ്പെട്ടു.
ദിവസങ്ങള്‍ക്കു മുമ്പാണ് ജാഷിദ് ഐ ഫോണ്‍ 6 എസ് വാങ്ങിയത്. സംഭവം ആപ്പ്ള്‍ അധികൃതരേയും അറിയിക്കുമെന്ന് ജാഷിദ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ചതും സാങ്കേതിക തികവുമുള്ള സ്മാര്ട്ഫോണുകളെന്നാണ് ആപ്പ്ള്‍ പുറത്തിറക്കുന്ന ഐ ഫോണുകള്‍ അറിയപ്പെടുന്നത്.