Sorry, you need to enable JavaScript to visit this website.

കൊറോണയെ തളയ്ക്കാന്‍ രാസതന്മാത്രകള്‍,  നിര്‍ണായക വഴിത്തിരുവുമായി ഗവേഷകര്‍

വാഷിങ്ടണ്‍- കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു. കൊറോണ വൈറസിന്റെ ഘടനയില്‍ 'പിഎല്‍ പ്രോ' എന്ന പ്രോട്ടീന്‍ വളരെ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളര്‍ത്തുന്നതിലും ഇതു സഹായിക്കുന്നു. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. 
'നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്‌സ്' എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ വഴിത്തിരിവാണ് കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നല്‍കിയ ഡോ.സ്‌കോട് പേഗന്‍ പറഞ്ഞു
 

Latest News