ദല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് കോവിഡ്

ന്യൂദല്‍ഹി- ദല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തരേന്ത്യന്‍ സ്വദേശിയായ ഇയാളെ എല്‍എന്‍ജിപി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.എട്ട് ദിവസം മുമ്പ് ജോലിക്കെത്തി മടങ്ങിയ തൊഴിലാളിയാണ് ഇയാളെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു.ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയതായും റസിഡന്റ് കമ്മീഷണര്‍ വ്യക്തമാക്കി. കേരള ഹൗസില്‍ ആദ്യമായാണ് ഒരാള്‍ക്ക് കോവിഡ്
 ബാധിക്കുന്നത്.
 

Latest News