കോവിഡ്; പത്തനംതിട്ട സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ- പത്തനംതിട്ട മാഞ്ഞാലിക്കര  സ്വദേശി ജോസ് ഫിലിപ്പോസ് മാത്യു (57)  ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 28 വർഷമായി റാസ് തനൂറ എച്ച് കെ എൽ അൽ സാദിഖ് കമ്പനിയിൽ ടെക്‌നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസം മുമ്പ് പനിയും ശ്വാസ തടസ്സവും ചുമയും കഠിനമായതോടെ ജുബൈൽ ജനറൽ  ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പരിധോധനയിൽ കോവിഡ പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വെന്റിലെറ്ററിൽ ആയിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില ഇന്ന് രാവിലെ കൂടുതൽ വഷളാവുകയും പത്തു മണിയോടെ  മരണം സംഭവിക്കുകയും ചെയ്തു.  ഭാര്യ സൂസി, മക്കൾ ജയ്‌സൺ, ജെയ്‌സിബ. ജുബൈൽ ജനറൽ ആശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ  നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News