ദമാം- കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടർ ഷാജി (53) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. മുപ്പതു വർഷമായി അൽ കോബാറിൽ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു. ശ്വാസ തടസ്സവും ചുമയും കഠിനമായതോടെ ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും പരിധോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭാര്യ: മോളി ഷാജി, മക്കൾ: ജിയോ ഷാജി, ജീന ഷാജി. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.