കൊല്ലം- പള്ളിമുക്ക് വടക്കേവിള ഷെയ്ഖുനാ നഗര്‍ ഷംലി മന്‍സിലില്‍ അബ്ദുല്‍ റഹ്്മാന്റെ മകന്‍ സൈനുല്‍ ആബിദീന്‍ (55), കോവിഡ് ബാധിച്ച് ജിദ്ദയില്‍ മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ മൂര്‍ഛിച്ചാണ് മരണം. ജിദ്ദയില്‍ അല്‍ ഖുംറയില്‍ ട്രെയിലര്‍ ഡ്രൈവറായിരുന്നു. 26 വര്‍ഷത്തോളമായി പ്രവാസിയാണ്.
ഭാര്യ റഷീദ. മക്കള്‍: ഷംലി, സമീറ, സൈറ. മരുമക്കള്‍: മുഹമ്മദ് റോഷന്‍, സഫീര്‍, സുഹൈല്‍. രേഖകള്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരായ അബൂഹനീഫ, മഷ്ഹൂദ് ബാലരാമപുരം, ബീരാന്‍കുട്ടി കോയിസ്സന്‍ എന്നിവര്‍ രംഗത്തുണ്ട്. മയ്യിത്ത് ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.






