പാലക്കാട്- ജില്ലയിൽ എട്ടു പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേർ ഗൾഫിൽ നിന്നും മറ്റുള്ളവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവരാണ്. ഒരു സ്ത്രീയും ഇതിലുൾപ്പെടുന്നു. ഒമ്പതു പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം 173 ആയി.
ദുബായിൽ നിന്നെത്തിയ പട്ടാമ്പി കൊപ്പം കീഴ്മുറി സ്വദേശി (22), അബുദാബിയിൽ നിന്ന് വന്ന വാടാനാംകുറുശ്ശി സ്വദേശി (22), ഖത്തറിൽ നിന്ന് എത്തിയ മേലേ പട്ടാമ്പി സ്വദേശി (30), കുവൈത്തിൽ നിന്ന് വന്ന തൃത്താല പട്ടിത്തറ സ്വദേശി (50), ഒമാനിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (23), തമിഴ്‌നാട്ടിലെ നെല്ലൂരിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റ് സ്വദേശി (20), ദൽഹിയിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന നൊച്ചുള്ളി എരമംഗലം സ്വദേശിനി (23), ആഗ്രയിൽ നിന്നെത്തിയ അട്ടപ്പാടി കൽക്കണ്ടി സ്വദേശി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.