കാസർകോട്-ജില്ലയിൽ ഇന്നലെ ഒമ്പത് പേർക്കു കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ മുഃബൈയിൽ നിന്ന് വന്നവരുമാണ്. ജൂൺ 7 ന് ഖത്തറിൽ നിന്ന് വന്ന 30 വയസ്സുള്ള ഉദുമ സ്വദേശി, മെയ് 30 ന് കുവൈത്തിൽ നിന്ന് വന്ന 33 വയസ്സുള്ള ചെറുവത്തൂർ സ്വദേശി, മെയ് 29 ന് ദുബായിൽ നിന്നെത്തിയ 51 വയസുള്ള പള്ളിക്കര സ്വദേശി, മെയ് 26ന് ദുബായിൽ നിന്നെത്തിയ 30 വയസുള്ള കാറഡുക്ക സ്വദേശിനി, ജൂൺ 11 ന് കുവൈത്തിൽ നിന്നെത്തിയ 45 വയസ്സുള്ള കരിന്തളം സ്വദേശി, മെയ് 30 ന് ദുബായിൽ നിന്നെത്തിയ 26 വയസ്സുള്ള ചെങ്കള സ്വദേശിനി, മെയ് 30 ന് കുവൈത്തിൽ നിന്നെത്തിയ 62 വയസ്സുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. മെയ് 26 ന് ട്രെയിനിന് വന്ന 31 വയസ്സുള്ള കാറഡുക്ക സ്വദേശി, ജൂൺ നാലിന് ട്രെയിനിന് വന്ന 47 വയസ്സുള്ള കുമ്പള സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ആറ് പേർക്ക് നെഗറ്റീവായതായി ഡി.എം.ഒ ഡോ. എ വി രാംദാസ് അറിയിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തി മെയ് 22 ന് രോഗം സ്ഥിരീകരിച്ച 57 വയസ്സുള്ള പുത്തിഗെ സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കുംബഡാജെ സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 54 വയസ്സുള്ള വോർക്കാടി സ്വദേശി, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 40 വയസ്സുള്ള മീഞ്ച സ്വദേശി, ദുബായിൽ നിന്നെത്തി മെയ് 29 ന് രോഗം സ്ഥിരീകരിച്ച 58 വയസ്സുള്ള ഉദുമ സ്വദേശി എന്നിവർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ നിന്നെത്തി ജൂൺ രണ്ടിന് കൊവിഡ് പോസിറ്റീവായ 32 വയസ്സുള്ള കുമ്പള സ്വദേശിക്കും രോഗം ഭേദമായി.