മാധ്യമ പ്രവര്‍ത്തനം വിട്ടു, നിധി റസ്ദന്‍ ഇനി ഹാര്‍വാഡില്‍ മാധ്യമ അധ്യാപിക

ന്യൂദല്‍ഹി- 21 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക നിധി റസ്ദന്‍. എന്‍.ഡി.ടി.വിയിലെ പ്രമുഖ അവതാരകയായിരുന്ന നിധി ഹാര്‍വാഡ് സര്‍വകലാശാലയിലെ ജേണലിസം വിഭാഗത്തിലേക്കാണ് എത്തുന്നത്. ഡിസംബറോടെ സര്‍വകലാശാലയില്‍ ജേണലിസം പ്രൊഫസറായി ജോലി ആരംഭിക്കുമെന്നു അവര്‍ വ്യക്തമാക്കി.

ചെയ്തിരുന്ന ജോലിയില്‍, പാലിച്ചിരുന്ന മൂല്യങ്ങളില്‍ താന്‍ അഭിമാനിക്കുന്നുവെന്നും രാജി വച്ചശേഷമുള്ള ട്വീറ്റില്‍ അവര്‍ വ്യക്തമാക്കി. കത്തുവയിലെ പീഡന വാര്‍ത്തയെ കുറിച്ചുള്ള നിധിയുടെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര പുരസ്‌കാരത്തിന് അവരെ അര്‍ഹയാക്കിയിരുന്നു.

തുടക്കത്തില്‍ വാര്‍ത്ത അവതാരകയായിരുന്ന നിധി ലെഫ്റ്റ്, റൈറ്റ്, സെന്റര്‍ എന്ന വാര്‍ത്താ പരിപാടിയും അവതരിപ്പിച്ചിരുന്നു.

 

 

Latest News