പാക് മുന്‍പ്രധാനമന്ത്രിക്ക് കോവിഡ്, ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തി മകന്‍

ഇസ്്‌ലാമാബാദ്- പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മകന്‍ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സംഭവത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങള്‍ വിജയകരമായി എന്റെ പിതാവിന്റെ ജീവന്‍ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്' -കാസിം ഗിലാനി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങള്‍ നല്‍കിയ ഔദ്യോഗിക സമ്മാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകേണ്ടി വന്നിരുന്നു.

പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News