കാട്മണ്ഡു- ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 275 അംഗ പാര്‍ലമെന്‍റിലെ 258 പേര്‍ പുതിയ ഭൂപടത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തി.
പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്‍റെ ഭൂപടത്തില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ബാധിക്കുന്നതാണ്. പുതിയ നീക്കം ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.