കരൗലി- രാജസ്ഥാനില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജൈന സന്ന്യാസിയുടെ ആശ്രമത്തില്‍നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്‌ടോപ്പുകള്‍, പെന്‍െ്രെഡവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പോലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പോലീസാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ നന്ദി(38) എന്ന സന്ന്യാസിയെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും പോലീസും ഹിന്ദൗന്‍ ടൗണിലെ ആശ്രമത്തിലെത്തി തിരച്ചില്‍ നടത്തുകയായിരുന്നു. പരിശോധനയില്‍ രണ്ട് ലാപ്‌ടോപ്, 19 മൊബൈല്‍ ഫോണ്‍, 33 പെന്‍െ്രെഡവ്, നാല് ഹാര്‍ഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഹാര്‍ഡ് ഡിസ്‌കില്‍ അശ്ലീല ദൃശ്യങ്ങളാണെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ഗര്‍ഭിണിയായ യുവതി ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍തൃസഹോദരിയോടൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു യുവതി. യുവതിയെ ഒറ്റക്ക് കാണണമെന്നാവശ്യപ്പെട്ട സന്ന്യാസി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
യുവതിയുടെയും ഭതൃസഹോദരിയുടെയും മൊഴി രേഖപ്പെടുത്തി. സന്ന്യാസി 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സംഭവം പുറത്തുപറഞ്ഞാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ നശിപ്പിക്കുമെന്ന് സന്ന്യാസി യുവതിയെ ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി ഐ.ജി ലക്ഷ്മണ്‍ ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു.






