ദമാം- പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി കെ.ആർ ബാലകൃഷ്ണൻ (60) ദമാമിൽ മരിച്ചു. കഴിഞ്ഞ ദിവസം ശ്വാസ തടസം ശക്തമായതിനെ തുടർന്ന് ദമാം മുവാസാത്ത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിയിരുന്നു. ഭാര്യ പുഷ്പ, മക്കൾ: മിഥുൻ, സ്വപ്ന. ദമാം മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹത്തിന്റെ നടപടികൾ പൂർത്തീകരിക്കാൻ നവോദയ ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്.