മനുഷ്യരെ കൊന്നു ഭക്ഷിച്ച റഷ്യന്‍ ദമ്പതികള്‍ പിടിയില്‍

മോസ്‌കോ- കഴിഞ്ഞ 20 വര്‍ഷത്തിനിടെ 30-ഓളം മനുഷ്യരെ കൊലപ്പെടുത്തി ഭക്ഷിച്ച ദമ്പതികളെ റഷ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തുക മാത്രമല്ല, ശരീര ഭാഗങ്ങള്‍ മുറിച്ചെടുത്ത് മാംസം പാത്രത്തിലടച്ചു വച്ചും ഫ്രീസറിലും ഇവര്‍ സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. 1999 മുതലാണ് ദമ്പതികള്‍ മനുഷ്യരെ കൊന്നു തിന്നാല്‍ തുടങ്ങിയത്. ഇവരുടെ അപാര്‍ട്ട്‌മെന്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മനുഷ്യ ശരീര ഭാഗങ്ങളും ഫ്രീസ് ചെയ്ത മനുഷ്യമാംസവും മനുഷ്യമാംസം പാചകം ചെയ്യുന്ന ചേരുവകളും കണ്ടെത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീടിന്റെ പിറകുവശത്തു നിന്നും ശരീര ഭാഗങ്ങള്‍ ലഭിച്ചു. അതേസമയം ഈ ദമ്പതികള്‍ നടത്തിയതായി ഒരു കൊലപാതകം മാത്രമെ അധികൃതര്‍ക്ക് തെളിയിക്കാനായുള്ളൂ. ദക്ഷിണ റഷ്യയിലെ ക്രാന്‍സ്ദാറിലാണ് നരഭോജികളായ 35-കാരനേയും 42-കാരിയായ ഭാര്യയേയും പോലീസ് പിടികൂടിയത്.

മനുഷ്യശരീരഭാഗവുമായി നില്‍ക്കുന്ന യുവാവിന്റെ സെല്‍ഫിയെ കുറിച്ചുള്ള പോലീസ് അന്വേഷണമാണ് ഇവരെ പിടികൂടുന്നതിലെത്തിച്ചത്. ഒരു സ്ത്രീയുടെ ശരീര ഭാഗം കണ്ടപ്പോള്‍ വെറുതെ ഒരു സെല്‍ഫിയെടുത്തതാണെന്നാണ് ആദ്യം യുവാവ് പോലീസിനോട് പറഞ്ഞത്. വിശ്വാസം വരാത്തതിനെ തുടര്‍ന്ന് കൂടുതല്‍് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചത്തു വന്നത്. 1999 മുതല്‍ ഇതുവരെ 30ഓളം ഇരകളെ വലയിലാക്കി തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തി ഭക്ഷിച്ചിട്ടുണ്ടെന്ന് ഇയാളുടെ ഭാര്യ പോലീസ് ചോദ്യം ചെയ്യലിനിടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

Latest News