മലപ്പുറം- കോഴിക്കോട് വിമാനതാവളത്തിലെ ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥീരീകരിച്ചു. ഇതോടെ കസ്റ്റംസ്, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളിലെ 35 പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. ജൂൺ ഏഴിനാണ് ടെർമിനൽ മാനേജറുടെ സ്രവം പരിശോധനക്ക് അയച്ചത്. ശനിയാഴ്ച ഉച്ചക്കാണ് പരിശോധന ഫലം ലഭിച്ചത്. ഇന്നുവരെ അദ്ദേഹം വിമാനതാവളത്തിൽ ജോലിക്കുണ്ടായിരുന്നു.