കേരള സര്‍ക്കാര്‍ പ്രവാസി ദ്രോഹം തുടരുന്നു- ഖമീസ് കെ.എം.സി.സി

ഖമീസ് മുഷൈത്ത്-വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കോവിഡ് ടെസ്റ്റ് സ്വന്തം ചെലവില്‍ വിദേശത്ത് വെച്ച് തന്നെ നടത്തണമെന്ന കേരള സര്‍ക്കാറിന്റെ പുതിയ തീരുമാനം വീണ്ടും പ്രവാസികളെ വഞ്ചിക്കാനാണെന്ന്  കെ എം സി സി ഖമീസ് സെന്‍ട്രല്‍ കമ്മിറ്റി   അഭിപ്രായപ്പെട്ടു.

വളരെ പ്രയാസപ്പെട്ടു പണം സ്വരൂപിച്ചു ടിക്കറ്റെടുത്തു   എയര്‍പോര്‍ട്ടുകളിലെത്തുന്ന രോഗികളും ഗര്‍ഭിണികളുമടങ്ങുന്ന  പ്രവാസികളെ വീണ്ടും ദുരിതത്തിന്റെ  വക്കിലെത്തിക്കുകയാണ്  പിണറായി സര്‍ക്കാര്‍.
പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളുമുണ്ടാവുമ്പോള്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത പ്രവാസികളോട് എന്തിനാണ് ഇങ്ങനെ ക്രൂരത കാണിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  അവസരത്തിനൊത്ത് വാക്കുകള്‍ മാറ്റി പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് . ഈ മുഖ്യമന്ത്രി പ്രവാസികളെ ദ്രോഹിക്കുകയാണെന്നും കെ എം സി സി നേതാക്കളായ ബഷീര്‍ മുന്നിയൂര്‍ , മുഹമ്മദ് കുട്ടി മാതാപ്പുഴ  എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു
 

Latest News