ബെയ്ജിംഗ്- പുതുതായി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ചൈനയില്‍ 11 പാര്‍പ്പിട കേന്ദ്രങ്ങള്‍ അടച്ചു. സമീപത്തെ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. സിന്‍ഫാദി ഇറച്ചി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണ് ശനിയാഴ്ച സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ മാര്‍ക്കറ്റിനു സമീപത്തെ ഒമ്പത് സ്‌കൂളുകളും കിന്റര്‍ഗാര്‍ടനുകളും അടച്ചതായി അധികൃതര്‍ പറഞ്ഞു.