ബെയ്ജിങ്- മ്യാന്‍മര്‍ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ മൂലം ലക്ഷക്കണക്കിന് റോഹിങ്ക്യ മുസ്ലിംകള്‍ക്ക് രാജ്യം വിട്ട് അഭയാര്‍ത്ഥികളാകേണ്ടി വന്ന പ്രതിസന്ധി പ്രാദേശിക പ്രശ്‌നമാണെന്നും അത് അന്താരാഷ്ട്രവല്‍ക്കരിക്കേണ്ടതില്ലെന്നുമെന്ന നിലപാടില്‍ ചൈന.
മ്യാന്‍മറിലെ പ്രശ്‌നങ്ങളുടെ പ്രഭവ കേന്ദ്രമായ റാഖൈന്‍ സംസ്ഥാനത്തെ തങ്ങളുടെ വന്‍ നിക്ഷേപങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയുടേതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റാഖൈനില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് 7.3 ശതകോടി ഡോളറിന്റെ വന്‍ നിക്ഷേപത്തിന് ചൈന ഒരുങ്ങുന്നുണ്ട്. ഇവിടെ വ്യവസായ പാര്‍ക്കും പ്രത്യേക സാമ്പത്തിക മേഖലയുമടക്കം വമ്പന്‍ പദ്ധതികളാണ് ചൈന വിഭാവനം ചെയ്യുന്നത്. 'അഭയാര്‍ത്ഥികളുടെ മാനവിക പ്രശ്‌നത്തിലുപരിയായി ഈ നിക്ഷേപങ്ങള്‍ക്കാണ് ചൈന മുന്തിയ പരിഗണന നല്‍കുന്നത്,' സിഗംപൂരിലെ എസ് രാജരത്‌നം സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷക ഇറീന്‍ ചാന്‍ പറയുന്നു.
ചൈനീസ് കമ്പനിയായ സിഐടിസി കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മ്യാന്‍മര്‍ തീരിത്ത് ഒരു ആഴക്കടല്‍ തുറമുഖം വികസന പദ്ധതിയുടെ ഭാഗമാണെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗാള്‍ ഉള്‍ക്കടലുമായി ചൈനയെ ബന്ധിപ്പിക്കുന്ന ഈ തുറമുഖ പദ്ധതിയില്‍ 70 ശതമാനം മുതല്‍ 85 ശതമാനം വരെ ഓഹരി പങ്കാളിത്തമാണ് ചൈന തേടിയിട്ടുള്ളത്. ഇക്കാരണത്താലാണ് റോഹിങ്ക്യ വിഷയത്തില്‍ ചൈന മ്യാന്‍മര്‍് ഭരണകൂടത്തെ പിന്തുണയ്ക്കുന്നത്. മ്യാന്‍മറിന്റെ പരമാധികാരം സംരക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നാണ് ചൈനയുടെ നിലപാട്.
റാഖൈനിലെ അതിക്രമങ്ങളില്‍ നിന്ന് റോഹിങ്ക്യ മുസ്ലിംകളെ സംരക്ഷിക്കണമെന്നാവശ്യട്ട് വിവിധ ലോക രാജ്യങ്ങള്‍ രംഗത്തു വന്നസാഹചര്യത്തില്‍ മ്യാന്‍മറിനെതിരെ യുഎന് എന്തെങ്കിലും നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിനെ രക്ഷാസമിതിയില്‍ ചൈന തടയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ മ്യാന്‍മറിനെതിരെ വരുന്ന ഏതൊരു പ്രമേയത്തേയും ചൈന എതിര്‍ക്കുമെന്ന് ഉറപ്പാണെന്ന് വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സൗത്ത് ഈസ്റ്റ് ഏഷ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മുറെ ഹെയ്‌ബെര്‍ട്ട് പറയുന്നു.