പോയി ബങ്കറിലിരിക്കൂ... ട്രംപിനോട് സിയാറ്റില്‍ ഗവര്‍ണര്‍

സിയാറ്റില്‍- പടിഞ്ഞാറന്‍ യു.എസ് നഗരമായ സിയാറ്റിലില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് പോലീസിന്റെ സാന്നിധ്യമില്ലാതെ ഒരു മേഖല സമരത്തിനായി അനുവദിച്ചതിനെച്ചൊല്ലി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സിയാറ്റില്‍ ഗവര്‍ണര്‍ ജെന്നി ഡര്‍കനുമായി വാക്‌യുദ്ധം.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ താന്‍ ഇടപെടുമെന്ന ട്രംപിന്റെ ഭീഷണിക്ക് നിങ്ങള്‍ ബങ്കറിലേക്ക് തിരിച്ചുപോകൂ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിലേക്ക മാര്‍ച്ച് ചെയ്തപ്പോള്‍ ട്രംപ് സുരക്ഷക്കായി ബങ്കറിലൊളിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഇത് പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.
സിയാറ്റില്‍ പോലീസ് വകുപ്പും പ്രക്ഷോഭകരുമായുണ്ടാക്കിയ ധാരണപ്രകാരമാണ് സമരത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചത്. നഗരത്തെ തിരിച്ചുപിടിക്കൂ.. ഇല്ലെങ്കില്‍ ഞാനതു ചെയ്യും എന്നായിരുന്നു ട്രംപിന്റെ ഭീഷണി.
ഡമോക്രാറ്റ് ഗവര്‍ണര്‍മാരായ ജെന്നിയും ജെയ് ഇന്‍സ്‌ലിയും പ്രക്ഷോഭകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

 

Latest News