Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രിമാരുമായി വീണ്ടും പ്രധാനമന്ത്രിയുടെ ചര്‍ച്ച

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കെ,  പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. 16, 17 തീയതികളില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച.

കേരളം ഉള്‍പ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് 16 നു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം. 17ന് 15 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

 

Latest News