Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് വൻ തീപ്പിടിത്തം

തിരുവനന്തപുരം- പേരൂർക്കട ഹിന്ദു സ്ഥാൻ ലാറ്റക്‌സ് കോമ്പൗണ്ടിനോട് ചേർന്നുള്ള ഭാഗത്ത് വൻ തീ പിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടടുത്താണ് തീപിടിത്തമുണ്ടായത്. ലാറ്റക് സ് കോമ്പൗണ്ടിൽ നിന്ന് കറുത്ത പുകയും തീയും ഉയരുന്നത് കണ്ട സമീപ വാസിക ളാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിക്കുന്നത്. തിരുവനന്തപുരം ഫയര്‍‌സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ ഡി. പ്രവീണിന്റെ നേതൃത്വത്തിൽ 3 യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആറ് മണിക്ക് ആരംഭിച്ച അഗ്‌നിബാധ 9 മണിയോട് കൂടിയാണ് പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധി ച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്ന് പുറത്തു വരുന്ന അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കു ന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. അഗ്‌നിബാധയുടെ യഥാർത്ഥ കാരണം വ്യക്തമ ല്ല. റബ്ബറും മറ്റും കത്തിയതോടെ കറുത്ത പുക ആകാശത്തിലേക്ക് ഉയരുകയായിരുന്നു. മാലിന്യ വസ്തുക്കളിൽ ഭൂരിഭാഗവും റബ്ബർ ആയതുകൊണ്ട് തീ കെടുത്തുന്നത് ശ്രമകര മായി. ഫയർഫോഴ്‌സും പേരൂർക്കട പൊലീസും പ്രവർത്തനങ്ങളിൽ സജീവ പങ്കാളിക ളായി.
ഹിന്ദുസ്ഥാൻ ലാറ്റക്‌സിസിന്റെ സമീപത്തു നിന്ന് റോഡിലൂടെ പോകുമ്പോൾ ഒരു കോളനി ഭാഗത്ത് ചെന്നെത്താൻ ആകും. ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കു ന്നുണ്ട്. കുടുംബങ്ങളുടെ വീടുകൾക്കും ലാറ്റക്‌സ് ഓഫീസിനും ഇടയിലുള്ള ഭാഗത്താ ണ് തീ പിടിത്തം ഉണ്ടായത്. വൻ തീപിടുത്തം ഉണ്ടായെങ്കിലും മറ്റു നാശനഷ്ടങ്ങൾ ഉണ്ടായതായി സൂചനയില്ല.

 

Latest News