ദല്‍ഹിയില്‍ രണ്ട് മലയാളികള്‍ മരിച്ചു; ഒരാള്‍ കോവിഡ് ബാധിതന്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ രണ്ട് മലയാളികള്‍ കൂടി വെള്ളിയാഴ്ച മരിച്ചു. ഒരാള്‍ കോവിഡ് ബാധിതനാണ്. ദല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ അടൂര്‍ സ്വദേശിയായ ഡല്‍ഹിയില്‍ മദന്‍ഗഡിയില്‍ താമസിക്കുന്ന രാഘവന്‍ ഉണ്ണിത്താന്‍ (70) കോവിഡ് ബാധിച്ച് മരിച്ചത്. ദല്‍ഹിയില്‍ ലക്ഷ്മി നഗറില്‍ താമസിക്കുന്ന കെ.ജി.ഷിബു മയൂര്‍വിഹാര്‍ ജീവന്‍ മാല അന്‍മോല്‍ ആശുപത്രിയില്‍ മരിച്ചു.
പനിയും, ചുമയുമായിട്ടാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിച്ചത്. കോവിഡ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭാര്യ രമ ദല്‍ഹിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു. കോട്ടയം ഞാലക്കുഴി സ്വദേശിയായ ഷിബു െ്രെഡവറായി ജോലി ചെയ്ത് വരികയായിരുന്നു.
 

Latest News