കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി

ശ്രീകണ്ഠപുരം- കണ്ണൂര്‍ കൂട്ടുപുഴയിലെ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. ബ്ലാത്തൂര്‍ സ്വദേശി മനീഷ് ,വഞ്ചിയം സ്വദേശി സനൂപ്,പൈസക്കരി സ്വദേശി അരുണ്‍ എന്നീ യുവാക്കളെയാണ് കാണാതായത്.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് വിവരം. ഇവര്‍ക്കൊപ്പം എത്തിയ മറ്റൊരു സുഹൃത്ത് അജിത്ത് പുഴയില്‍ ഇറങ്ങാത്തതിനാല്‍ അപകടത്തില്‍ പെട്ടില്ല.ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പോലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. സംഭവസ്ഥലത്ത് ശക്തമായി മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
 

Latest News