Sorry, you need to enable JavaScript to visit this website.

തൊഴിലില്ലായ്മ രൂക്ഷം; എച്ച് 1 ബി  വിസ നിര്‍ത്തലാക്കാനൊരുങ്ങി യുഎസ്

വാഷിങ്ടണ്‍- കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം അമേരിക്കയിലെ വന്‍ തൊഴിലില്ലായ്മ കണക്കിലെടുത്ത് എച്ച് 1 ബി ഉള്‍പ്പെടെ നിരവധി തൊഴില്‍ വിസകള്‍ യുഎസ് താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വിസകള്‍ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അന്നോടെ വിസ പുതുക്കുന്നത് നിര്‍ത്താനാണ് നീക്കമെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. നിലവില്‍ യുഎസിലുള്ളവരെ ഇതു ബാധിച്ചേക്കില്ല.
എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ഇത്തരമൊരു തീരുമാനം ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കും.ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വിസയുടെ വലിയ ഉപയോക്താക്കള്‍.അതുകൊണ്ട് തന്നെ വീസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകുകയും ചെയ്യും. എച്ച് 1 ബി വിസയിലുള്ള ധാരാളം ഇന്ത്യക്കാര്‍ക്ക് ഇതിനകം തന്നെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഭരണകൂടം വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എച്ച്1ബി വിസയ്ക്കു കൊണ്ടുവരുന്ന നിയന്ത്രണം എച്ച് 2ബി വിസയ്ക്കും ബാധകമാണ്.
 

Latest News