കൊച്ചി- പി.എസ്.സി ബുള്ളറ്റിനില്‍ കോവിഡിനു കാരണം തബ്‍ലീഗുകാരാണെന്ന പരാമര്‍ശം ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി.
കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്ന് ഹരജിയില്‍ പറയുന്നു.
വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെ ബുള്ളറ്റിന്‍റെ ചുമതലയിൽ നിന്നൊഴിവാക്കി നടപടി എടുത്തിരുന്നുവെങ്കിലും ദിവസങ്ങൾക്കകം അവരെ ബുള്ളറ്റിന്‍റെ പ്രസിദ്ധീകരണ ചുമതലയിൽ നിലനിറുത്താനും വകുപ്പ് തല നടപടികൾ റദ്ദാക്കാനും പി.എസ്.സി തീരുമാനിക്കുകയായിരുന്നു.