ഗവേഷകനായി എത്തിയ ചൈനക്കാരന്‍ ചാരനെന്ന് അമേരിക്ക; എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി

ലോസ് ആഞ്ചലസ്- മെഡിക്കല്‍ ഗവേഷകനായി അമേരിക്കയിലെത്തിയ ചൈനീസ് ചാരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍. ചൈനയിലെ ടിയാന്‍ജനിലേക്ക് വിമാനം കയറുന്നതിന് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സിന്‍ വാങ് എന്നയാളെ അറസ്റ്റ് ചെയ്തതെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ യു.എസ്. അറ്റോര്‍ണി ഓഫീസും പ്രാദേശിക എഫ്.ബി.ഐ ഓഫീസും അറിയിച്ചു.
2019 മാര്‍ച്ചിലാണ് ഇയാള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നതിനായി മെഡിക്കല്‍ ഗവേഷകനായി യു.എസിലെത്തിയത്.

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും മിലിറ്ററി യൂനിവേഴ്‌സിറ്റി ലാബില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഇയാള്‍ അതിര്‍ത്തി പട്രോള്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News