കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

കണ്ണൂർ- കോവിഡ് നിരീക്ഷണത്തിലിരുന്ന ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി മരിച്ചു. കണ്ണൂരിൽനിന്നെത്തിയ ഇദ്ദേഹം ഇന്നലെ രാത്രി പതിനൊന്നിന്നാണ് മരിച്ചത്. ഈ മാസം ഒൻപതിനാണ് നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് പത്തിനാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

 

Latest News