ന്യൂദൽഹി- ശമ്പളം കൊടുക്കാത്തതിന്റെ പേരിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പേരിൽ ജൂലൈ 31 വരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാത്ത സഹചര്യത്തിലാണ് തീരുമാനം. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറുകൾ തൊഴിലുടമകളോടും തൊഴിലാളികളോടും ചർച്ച നടത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. എല്ല കമ്പനി ഉടമകളോടും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ കേന്ദ്രം കത്തയച്ചിരുന്നു.






