ദൽഹിയിൽ ലോക്ഡൗൺ നീട്ടില്ല-ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ

ന്യൂദൽഹി- കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ടെങ്കിലും ദൽഹിയിൽ ലോക്ഡൗൺ നീട്ടില്ലെന്ന് ദൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൽ പറഞ്ഞു. ദൽഹിയെ വീണ്ടും ലോക്കാക്കുക എന്ന തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതേതുടർന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
ദൽഹിയിൽ 34,000 പേർക്കാണ് ഇതോടകം കോവിഡ് സ്ഥിരീകരിച്ചത്. 1,085 പേർ മരിക്കുകയും ചെയ്തു. ജൂലൈ അവസാനത്തോടെ 5.5 ലക്ഷം പേർക്ക് ദൽഹിയിൽ കോവിഡ് ബാധിക്കുമെന്നാണ് ഔദ്യോഗിക കണക്ക്.

 

Latest News