Sorry, you need to enable JavaScript to visit this website.

ആലുവ സ്വദേശി ജിദ്ദയിൽ മരിച്ചു 

ജിദ്ദ - ആലുവ പാനായിക്കുളം മേത്താനം പള്ളിമിറ്റത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ (58) ഹൃദയാഘാതം മൂലം നിര്യാതനായി. കോവിഡ് രോഗലക്ഷണങ്ങളുമായി ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: റംല. മക്കൾ: റഹീന ഇഖ്ബാൽ, ഫാത്തിമ ഷാജഹാൻ, മെഹറുന്നിസ മുനീർ. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് കെ. എം.സി.സി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.

Latest News