കേരളത്തിന്റേയും കിഫ്ബിയുടേയും ക്രെഡിറ്റ് റേറ്റിംഗ് താഴ്ന്നു

തിരുവനന്തപുരം- കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും ദീർഘകാല ക്രെഡിറ്റ് റേറ്റിങ് അമേരിക്കന്‍ ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ താഴ്ത്തി. നിലവില്‍ 'ബി.ബി.' ആയിരുന്നത് ഒരുപടി താഴ്ന്ന് 'ബി.ബി. മൈനസ്' ആയി.
സര്‍ക്കാരിന്റെയോ സ്ഥാപനത്തിന്റെയോ കടംവാങ്ങല്‍ ശേഷിയുടെ വിലയിരുത്തലാണ് ക്രെഡിറ്റ് റേറ്റിങ്.

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരുകള്‍ക്കുണ്ടായ സാമ്പത്തിക ഞെരുക്കം മാത്രമാണ് റേറ്റിങ് കുറഞ്ഞതിനു പിന്നിലെന്ന് കിഫ്ബി മേധാവി ഡോ. കെ.എം. എബ്രഹാം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും റേറ്റിങ് ഒരുപടി താഴ്ത്തിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

റേറ്റിങ് മെച്ചപ്പെടുന്നതുവരെ കിഫ്ബി ഇറക്കുന്ന അന്താരാഷ്ട്ര കടപ്പത്രങ്ങള്‍ക്ക് ആകര്‍ഷണീയത കുറയും. കൂടിയ പലിശനിരക്കും നല്‍കേണ്ടിവരും. ബി.ബി. റേറ്റിങ് നിലവിലുള്ളപ്പോള്‍ കിഫ്ബി ഇറക്കിയ 2150 കോടിയുടെ മസാലബോണ്ടിന് 9.732 ശതമാനമാണ് പലിശ നല്‍കിയിരുന്നത്.  

 

Latest News