Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്ക് വരണം; കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി കുടിയേറ്റ തൊഴിലാളികള്‍

കൊല്‍ക്കത്ത- കേരളത്തിലടക്കം ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍
 ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ജോലി സ്ഥലത്തേക്ക് പോകാന്‍ കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായാണ് തൊഴിലാളികള്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ എത്തിയത്. ആയിരങ്ങളാണ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നത്.മുര്‍ഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. ബംഗാളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളില്‍ വലിയ വിഭാഗം മുര്‍ഷിദാബാദില്‍നിന്നാണ്. കേരളത്തിലടക്കം ലക്ഷക്കണക്കിന് ബംഗാള്‍ സ്വദേശികളിലാണ് ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി തടയുകയാണെന്നും സംസ്ഥാനത്ത് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചു.
 

Latest News