Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ മരിച്ചു

തിരുവനന്തപുരം- ടി.പി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരുന്ന പി.കെ കുഞ്ഞനന്തൻ(72) നിര്യാതനായി. പാനൂർ മേഖലയിലെ സി.പി.എമ്മിന്റെ പ്രധാന പ്രവർത്തകനാണ് പടിഞ്ഞാറെത്തറ കുഞ്ഞിക്കാട്ടിൽ പി.കെ കുഞ്ഞനന്തൻ. കേസിൽ 13-ാം പ്രതിയായ കുഞ്ഞനന്തൻ അസുഖത്തെ തുടർന്ന് കഴിഞ്ഞവർഷം ജനുവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു.

പരേതനായ കേളോത്താന്റവിടെ കണ്ണൻ നായരുടെയും കുഞ്ഞിക്കാട്ടിൽ കുഞ്ഞാനമ്മയുടെയും മകനാണ്. കണ്ണങ്കോട് യു.പി സ്‌കൂളിലെ പഠനത്തിന് ശേഷമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. ബാംഗ്ലൂരിൽ പ്രവാസ ജീവിതം നയിച്ചെങ്കിലും പിന്നീട് നാട്ടിൽ തിരിച്ചെത്തി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ശാന്തയാണ് ഭാര്യ. മക്കൾ: ശബ്‌ന, ഷിറിൽ.

 

 

Latest News