ഫിലിപ്പിനോ വേലക്കാരിയുടെ ആക്രമണത്തിൽ കുട്ടികൾക്ക് പരിക്ക്

റിയാദ് - അൽഖഫ്ജിയിൽ ജോലി ചെയ്യുന്ന വീട്ടിലെ രണ്ടു കുട്ടികളെ മാരകമായി കുത്തിപ്പരിക്കേൽപിച്ച് ഫിലിപ്പിനോ വേലക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. സ്വയം ഷോക്കേൽപിച്ചും കുത്തിപ്പരിക്കേൽപിച്ചുമാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് നീക്കി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 
ഏഴു മാസം മുമ്പാണ് ഫിലിപ്പിനോ വേലക്കാരിയെ സൗദി കുടുംബം റിക്രൂട്ട് ചെയ്തത്. മാനസിക പ്രശ്‌നങ്ങളൊന്നും യുവതിയിൽ പ്രകടമായിരുന്നില്ല. സ്‌പോൺസറും കുടുംബവും നല്ല രീതിയിലാണ് വേലക്കാരിയോട് പെരുമാറിയിരുന്നത്. യുവതിയെ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.


 

Latest News