മുംബൈ- കോവിഡ് ബാധിച്ച് അമ്മ മരിച്ചതിനു പിന്നാലെ യുവാവിന് ഇരട്ട സങ്കടം. യുവാവിന്റെ കാണാതായ മുത്തശ്ശിയുടെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ കണ്ടെത്തി.
മഹരാഷ്ട്രയിലെ ജല്‍ഗോണിലാണ് ഹര്‍ഷല്‍ നെഹതെ എന്ന യുവാവിന് ഇരട്ട ദുരന്തം.
ജല്‍ഗോണ്‍ ആശുപത്രിയിലെ ഐ.സി.യുവില്‍ ആറു മണിക്കൂര്‍ കാത്തുനിന്നതിനുശേഷം ഇടം ലഭിച്ച അമ്മ ടില (60) യാണ് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്.
കാണാതായ മുത്തശ്ശിയുടെ പാതി അഴുകിയ മൃതദേഹം ഇതേ ആശുപത്രിയിലെ ശുചിമുറിയിലാണ് കണ്ടെത്തിയത്. 82 കാരിയായ മാലതി നെഹതെയെ ജൂണ്‍ രണ്ടു മുതലാണ് കാണാതായത്.
കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവര്‍ ഇറങ്ങി പോയെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. കാണാതായ വൃദ്ധയുടെ മൃതദേഹം എട്ടു ദിവസത്തിനുശേഷമാണ് കണ്ടെത്തിയത്.
ഇത്രയും ദിവസം ഈ ശുചി മുറി തുറക്കാനോ വൃത്തിയാക്കാനോ ആശുപത്രി ജീവനക്കാര്‍ ശ്രമിച്ചില്ലെന്നെതും അവിശ്വസനീയമായി അവശേഷിക്കുന്നു.






