തലശ്ശേരി- നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി.
കടവത്തൂരിലെ കുറുങ്ങാട്ടുകുനിയില്‍ പത്മരാജന്റെ (പപ്പന്‍-42) ജാമ്യാപേക്ഷയാണ് ജഡ്ജി പി.എന്‍ വിനോദ് തള്ളിയത്. നേരത്തെയും ഇയാളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. െ്രെകംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അധ്യാപകനു പുറമെ മറ്റൊരാളും വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി ആക്ഷേപമുണ്ടായി. അധ്യാപകരും പ്രദേശവാസികളും ഉള്‍പ്പെടെ മുപ്പതിലേറെപ്പേരുടെ മൊഴി െ്രെകംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും കൗണ്‍സലര്‍മാരും അടങ്ങുന്ന സംഘവും െ്രെകംബ്രാഞ്ചിനെ സഹായിക്കാനുണ്ട്. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയില്‍നിന്നും സഹപാഠിയില്‍നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു.
ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍ടിയു ജില്ലാ നേതാവുമാണ് പത്മരാജന്‍. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനുശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തില്‍നിന്ന് പിടികൂടിയത്. െ്രെകംബ്രാഞ്ച് ഡി ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.